ഭാര്യയെ വെട്ടിക്കൊന്ന് രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ചു

Crime

തൃശൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുരിങ്ങൂര്‍ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് ബിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. ആണ്‍കുട്ടിയുടെ നില ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.