ആർട്ടിക്കിൾ 21 ഉണ്ടായിട്ടും വിദ്യാഭ്യാസം നിഷേധിച്ചോ?, പുതു തലമുറയുടെ നേര്‍ച്ചിത്രമാണ് ആർട്ടിക്കിൾ 21.

Opinions

എം എ സേവ്യര്‍

ലെന മേക്കവറിൽ എത്തുന്ന ജോജോ ജോർജും അജു വർഗീസും അഭിനയ മുഹൂർത്തങ്ങൾ ഒരുക്കിയ ചിത്രം. കോഴിക്കോട് കോർനേഷൻ തിയേറ്റർരിൽ നിറഞ്ഞ സദസിൽ ആണ്‌ പ്രദർശിപ്പിച്ചത്.അധ്യാപകരും വിദ്യാർഥികളും സാമൂഹ്യ ജീവിതത്തിൽ മികച്ച ഇടപെടൽ നടത്തുന്നവരും അടക്കം നിലവാരമുള്ള ചലച്ചിത്രം എന്ന നിലയിൽ ആണ്‌ വിലയിരുത്തിയത്.

തിരക്കഥ സംവിധാനം ലെനിൻ ബാലകൃഷ്ണൻ ആണ്‌. നിർമ്മാതാവ് ജോസഫ് ധനുപ്, പ്രസീത, ഡി ഓ പി അഷ്‌കർ, ചീഫ് അസോസോസിറ്റ് ഡയറക്ടർ ലിദേശ് (Lidesh )ദേവസി എന്നിവരുടെ ടീം വർക്ക്‌ ആണ്‌ ആർട്ടിക്കിൾ 21 പ്രസക്തവും സാമൂഹ്യ ആവശ്യവുമാക്കി തിര ശീലയിൽ എത്തിച്ചത്.

തട്ടുപൊളിപ്പൻ ഇടിപ്പടം പ്രതീക്ഷിച്ചു കണ്ടിരിക്കാൻ ശ്രമിച്ചാൽ നിരാശരാകും. എന്നാൽ ഓരോ പൗരനും ചിന്തിക്കുന്ന, കാണുന്ന, അറിയുന്ന ഇന്ത്യയിലെ നഗര പ്രാന്തമാണ് പശ്ചാത്തലം. സ്വന്തം നാടിന്റെ ജീവിതവും അത് സമൂഹത്തോട് ചോദിച്ചു കൊണ്ടിരിക്കുന്ന സത്യങ്ങളും പ്രേക്ഷകരെ ബുദ്ധി പരമായി
സ്വാധീനിക്കുന്നു.ചലച്ചിത്രം എന്ന നിലയിൽ അഭിനയമോ യഥാർത്ഥ ജീവിതമോ എന്നു വേർതിരിക്കാൻ വിഷമമുള്ള മികച്ച കഥാപാത്ര സന്നിവേഷം പ്രകടമാണ്. ലെന അഭിനേത്രി മാത്രമല്ല ഉത്തരവാദിത്തം ഉള്ള ഒരു സാമൂഹ്യ ജീവി ആണെന്ന് പകർന്നാട്ടത്തിൽ കാണാം. കഥാപാത്രം താമര.മേക്കഓവർ കൊണ്ട് കഥാപാത്രത്തിനു ജീവൻ നൽകാൻ മേക്കപ്പ് മാൻ റഷീദ് അഹ്‌മദ്തിന് കയ്യടക്കം ഉണ്ടെന്നു തെളിയിച്ചു.

നായിക എന്നോ ജീവിതമെന്നോ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ പെൺ കഥാപാത്രം പതിവ് ഗ്ലാമറസ് അല്ല. കറപിടിച്ച പല്ലുകൾ, മുഷിഞ്ഞ വസ്ത്രം, അച്ചടക്കം ഇല്ലാത്ത ശരീര ഭാഷ പെറുക്കി നടക്കുന്ന തെരുവ് സ്ത്രീയുടെ പരിഷ്കൃതമല്ലാത്ത ശൈലി. എന്നാൽ പച്ചയായ അല്ലെങ്കിൽ റിയലിസെഷൻ അനുഭൂതി എന്നോ ചിന്തിപ്പിക്കും.
മനുഷ്യ സ്നേഹത്തിന്റെ പച്ചയായ മുഖവും ഭാവങ്ങളും ഉപേക്ഷിക്കപ്പെട്ട മക്കളിൽ നിന്നും ഛായഗ്രഹകാൻ ഒപ്പി എടുത്തതും ക്യാമറക്കു അഭിമുഖമായി വന്നവരിൽ റിയലിസ്റ്റിക് സിനിമറ്റിക് ബോധം സംവിധായകൻ പകർന്നു നൽകിയതും പ്രേക്ഷകരെ ആകർഷിപ്പിച്ച ഘടകങ്ങൾ ആണ്.

തെരുവിൽ നിന്നും വീണ്ടെടുത്ത ആൺ മക്കൾ, അവർ പാതി കൗമാരമാണ്.
എടുത്തു വളർത്തുന്ന സ്ത്രീയിലെ കാരുണ്യം, സ്നേഹം,അമ്മയല്ലാതി രുന്നിട്ടും മാതൃത്വത്തിന്റെജീവനുള്ള സീനുകളാൽ തിരക്കഥയും മനുഷ്യ സ്പർശി ആയി.
കൊച്ചിയാണ് തെരുവ് എങ്കിലും ഇന്ത്യൻ നഗരങ്ങളുടെ കാഴ്ചയാണിത്.
വിദ്യാഭ്യാസ അവകാശ സംരക്ഷണം ഉള്ള രാജ്യം.

ആർട്ടിക്കിൾ 21 ഓ ടി ടി യിലും വരും എന്നറിയുന്നു. സ്കോർ ഗോപി സുന്ദർ,
നിർമാണ നിർവ്വഹണം ശശി പൊതുവാൾ, സഹനിർമമാണം രോമാഞ്ച രാജേന്ദ്രൻ, സൈജു,
എഡിറ്റിംഗ് സന്ദീപ് നന്ദകുമാർ, വസ്ത്രലങ്കാരം പ്രസാദ് ആനക്കര, കല പി അർജുൻ, സഹ സംവിധാനം ഇമ്തിയാസ് അബുബക്കർ, വാർത്ത വിതരണം എ.എസ് ദിനേശ്, സ്റ്റിൽസ് സുമിത് രാജ്, ഡിസൈൻ വലൻസിങ്ങർ ആൻഡ് മലയിൽ സ്റ്റുഡിയോ, ശബ്ദം രംഗ നാഥ് രവി എന്നിവരാണ് ഈ ചിത്രം ഒരുക്കിയത്.