ആയഞ്ചേരി: കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനും വരള്‍ച്ചയെ നേരിടാനുമുളള കിണര്‍ നിര്‍മ്മാണത്തിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13ാം വാര്‍ഡില്‍ മെമ്പര്‍ എ.സുരേന്ദ്രന്‍ തുടക്കം കുറിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 4 ലക്ഷം രൂപ വകയിരുത്തി മൂന്ന് കിണറുകളാണ് യാഥാര്‍ത്ഥ്യമാവുന്നത്. മണ്ണിനെ ജീവസുറ്റതാക്കാനും ജൈവ ഘടന നിലനിര്‍ത്താനും മുഖ്യ പരിഗണനല്‍കുന്നതാണ് പദ്ധതി.
കാര്‍ഷിക ഉത്പാദനം കുറയുന്ന അവസ്ഥ ഉണ്ടായാല്‍ അത് ഭക്ഷ്യക്ഷാമത്തിന് കാരണമാവുന്നതോടൊപ്പം ജീവജാലങ്ങളുടെ നിലനില്‍പ്പും ഭീഷണിയിലായി സര്‍വ്വനാശത്തിലേക്ക് എത്തിച്ചേരും എന്നതില്‍ സംശയമില്ലെന്ന് മെമ്പര്‍ പറഞ്ഞു. പനയുള്ളതില്‍ അമ്മത് ഹാജി, അക്കരോല്‍ അബ്ദുള്ള, മമ്മു പുലയന്‍ കുനി, ദാമോദരന്‍ മഞ്ചക്കണ്ടി, അഷറഫ് തയ്യുള്ളതില്‍, കരുണാകരന്‍ കല്ലുള്ളതില്‍, തേറത്ത് കണ്ണന്‍ മാസ്റ്റര്‍, കുമാരന്‍ ടി.കെ, ഗോപാലന്‍ കെ. യം,കണ്ണേട്ടന്‍ ടി.കെ, ഗിരീഷ് ടി.കെ, ഷെല്‍സ ഫാത്തിമ, ദീപ തിയ്യര്‍കുന്നത്ത് , സജിന ടി.കെ, ധ്യാന്‍ തേജ്, നയന്‍ തേജ്, ആഷ്മിക തുടങ്ങിയവര്‍ സംബന്ധിച്ചു.