തിരുവനന്തപുരം: അറുപതുകാരിയെ മകന്‍ തീ കൊളുത്തി കൊന്നു. തിരുവനന്തപുരം വെള്ളറട കാറ്റാടിയിലാണ് മകന്‍ അമ്മയെ തീകൊളുത്തി കൊന്നത്. നളിനി എന്ന അറുപതുകാരിക്കാണ് മകന്റെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായത്.
മകന്‍ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളില്‍ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. മുമ്പ് മോസസ് പോക്‌സോ കേസില്‍ പ്രതി ആയിട്ടുള്ള മോസസ് സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.