ഡോ: ജുമാനയെ എം എം എൽ പി പി.ടി.എ ആദരിച്ചു

Kozhikode

.കോഴിക്കോട് : ഫാറുഖ് കോളേജിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എം.എം.എൽ.പി സ്കൂൾ പൂർവ്വവിദ്യാർത്ഥിനി ഡോ: ജുമാനയെ സ്കൂൾ പി. ടി. എ യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങിൽ ഡോ:ജുമാനയുടെ രക്ഷിതാക്കളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

പി. ടി. എ പ്രസിഡണ്ട് എൻ.ലബീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അനസ് പരപ്പിൽ, മാനേജിംഗ് കമ്മിറ്റി അംഗം പി. പി അബ്ദുൾ റഷീദ്, എസ്. ആർ. ജി കൺവീനർ ഉമ്മർ മാസ്റ്റർ, പി.പി ഫിറോസ് മാസ്റ്റർ, എം.പി.ടി. എ പ്രസിഡണ്ട് റിഷാന തുടങ്ങിയവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് പി.ജസീക്ക ടീച്ചർ സ്വാഗതവും കെ.ജലീൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
സിറ്റി ഉപജില്ലയിൽ വിവിധ മേളകളിൽ പങ്കെടുത്ത് വിജയികളായവർക്കും, ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചവർക്കുമുള്ള സമ്മാന വിതരണം ഡോ :ജുമാന നിർവ്വഹിച്ചു.