നൂല്‍പ്പുഴ പഞ്ചായത്തിലെ 26 അങ്കണവാടികള്‍ ഉദ്ഘാടനം ചെയ്തു

Wayanad

കല്പറ്റ: നൂല്‍പ്പുഴ പഞ്ചായത്തിലെ 26 അങ്കണവാടികള്‍ ഐ സി ഡി എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി നവീകരിച്ചതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ രേണു രാജ് നിര്‍വഹിച്ചു. ബ്രോഡ്‌കോം അതിന്റെ സാമൂഹ്യ സുരക്ഷാ ഉത്തരവാദിത്വത്തിന്റെ ഭാഗമായി യുണൈറ്റഡ് വേ ഓഫ് ബെംഗളൂരു (UWBe), എന്ന എന്‍.ജി.ഒ വഴിയാണ്, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന് വേണ്ട സഹായങ്ങള്‍ നല്കിയത്.

പുതിയ സൗകര്യങ്ങളും സേവനങ്ങളും, അടിസ്ഥാന സൗകര്യ പിന്തുണ, കളിസ്ഥലങ്ങള്‍ സ്ഥാപിക്കല്‍
കൂടാതെ അങ്കണ്‍വാടി വര്‍ക്കേഴ്‌സ്, അങ്കണ്‍വാടി ഹെല്‍പ്പര്‍മാര്‍ എന്നിവരുടെ ശേഷി വികസിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സംയോജിത ഗ്രാമീണ റൈസിംഗ് പ്രോഗ്രാമായ ‘റൂറല്‍ റൈസിംഗ്’ 2023 ഏപ്രിലില്‍ ആണ് നൂല്‍പ്പുഴയില്‍ ആരംഭിച്ചത്. പോഷകാഹാരക്കുറവുള്ള ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ആരോഗ്യപോഷക കുറവുകള്‍ പരിഹരിക്കുന്നതിന്, ആഴ്ചയില്‍ ആറ് ദിവസവും 26 അങ്കണ്‍വാടികളിലെ 315 കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്ന പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കല്‍,
ആറ് അങ്കണവാടികളില്‍ ആറ് കമ്മ്യൂണിറ്റി കിച്ചണുകള്‍ എന്നിവയും തുടങ്ങിയിട്ടുണ്ട്.