കനിയേണ്ടവര്‍ കണ്ണുതുറക്കുന്നില്ല; പോരാട്ട വേദിയില്‍ വീര്യം ചോരാതെ ഒരുനാട്

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊളവയല്‍: അധികൃതരുടെ ഭാഗത്തുനിന്നും നീതി ലഭിക്കാതെ വന്നതോടെ പോരാട്ടം ശക്തമാക്കി സമരവേദിയില്‍ വിജയമെത്തുന്നതും കാത്തിരിക്കുകയാണ് ഒരു ഗ്രാമം. അറവുമാലിന്യ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ഉറക്കവും ഉണര്‍വും നഷ്ടമായ കൊളവയല്‍ പ്രദേശത്തെ നൂറുകണക്കിന് പേരാണ് രാത്രിയും പകലുമില്ലാതെ പോരാട്ടത്തിന്റെ പോര്‍മുഖം തുറന്ന് സമരവേദിയില്‍ സഹനം തീര്‍ക്കുന്നത്.

ഒരു പ്രദേശത്തെ ജനങ്ങള്‍ ഒന്നാകെ നടത്തുന്ന രാപ്പകല്‍ സമരം പത്ത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്നലെ മുട്ടില്‍ പഞ്ചായത്തില്‍ സമരക്കാരുമായി ചര്‍ച്ച നടന്നിരുന്നെങ്കിലും പ്ലാന്റ് ഉടമക്ക് അനുകൂല നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നാണ് സമരക്കാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ തീരുമാനം ആകാതെ ചര്‍ച്ച പിരിയുകയും ചെയ്തു.

വായുവും വെള്ളവും കൂടെ സംരക്ഷിക്കുന്നതിനാണ് ഈ സമരം. ഒരു നാട് ഒന്നാകെ സമരത്തിനിറങ്ങിയിട്ടും അറവ് മാലിന്യ പ്ലാന്റ് മുതലാളിയുടെ താത്പര്യത്തിനാണ് ഉദ്യോഗസ്ഥര്‍ പരിഗണന നല്‍കുന്നത്. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് കൂടുതല്‍ ശക്തമായി തുടരുമെന്ന് സമര സമിതിയുടെ ഭാരവാഹികള്‍ പറഞ്ഞു.