‘സജ്ജം’ കെ.എന്‍.എം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Malappuram

പുളിക്കല്‍: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയതില്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എന്‍.എം മര്‍ക്കസു ദ്ദഅവ വലിയപറമ്പ് ശാഖ സജ്ജം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കെ.എന്‍.എം പുളിക്കല്‍ മണ്ഡലം സെക്രട്ടറി എം.അബ്ദുല്ല മദനി ഉദ്ഘാടനം ചെയ്തു.

കെ.എന്‍.എം വലിയപറമ്പ് ശാഖ പ്രസിഡന്റ് പി.എന്‍. അബ്ദു നാസര്‍ അധ്യക്ഷനായി. ഐ.എസ്.എം കൊണ്ടോട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് ഡോ. സുലൈമാന്‍ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കെ എം ഷബീര്‍ അഹമ്മദ്, കെ. സഈദ് എന്നിവര്‍ പ്രസംഗിച്ചു. മുആദ് എം.വി ഖിറാഅത്ത് നടത്തി. മുഹമ്മദ് അബ്‌സില്‍, കെ. സി. അഷ്‌റഫ്, ജാഹിര്‍, എം. ആസിഫ് മാസ്റ്റര്‍ നേതൃത്വം നല്‍കി.