ഗവ: പ്രൈമറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരി ക്കണം
കോഴിക്കോട്: കേരള ഗവണ്മെന്റ് െ്രെപമറി ഹെഡ്മാസ്‌റ്റേര്‍സ് അസോസിയേഷന്‍ ( കെ.ജി. പി. എസ്. എച്ച്.എ) കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട്ട് ഉജ്ജ്വലമായി സമാപിച്ചു. ഗവണ്മെന്റ് െ്രെപമറി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാലയത്തില്‍ അക്കാദമിക മേഖലയില്‍ ശ്രദ്ധയൂന്നാന്‍ കഴിയും വിധം പ്രധാനാധ്യാപകരുടെ ജോലിഭാരം ക്രമീകരിക്കണമെന്നും ഉച്ചഭക്ഷണം, ഓഫീസ് സാങ്കേതിക കാര്യങ്ങള്‍ എന്നിവയില്‍ അവരെ തളച്ചിടുന്നത് അക്കാദമിക നിലവാരത്തെ ബാധിക്കുന്നു എന്നത് ഗൗരവമായി കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഖാദര്‍ കമ്മീഷന്‍ കരട് റിപ്പോര്‍ട്ട് പ്രകാരം പഞ്ചായത്ത് എഡ്യുക്കേഷന്‍ ഓഫീസര്‍ തസ്തികയില്‍ ഗവ: െ്രെപമറി പ്രധാനാധ്യാപകര നിയമിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.ജി.പി. എസ്. എച്ച്.എ സംസ്ഥാന പ്രസിഡണ്ട് കെ.വി. യെല്‍ദോ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് കെ.സി. സാലിഹ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സെഷനില്‍ എസ്.എസ്. കെ ജില്ല പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ: എ.കെ. അബ്ദുല്‍ ഹക്കീം വിഷയാവതരണം നടത്തി. യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി കെ. മുഹമ്മദ് സാലിം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്‍. ശ്രീജിത്ത് , സംസ്ഥാന സമിതി അംഗം ശുക്കൂര്‍ കോണിക്കല്‍ , പി.കെ. സുരേഷ് ബാബു ,സാജന ജി നായര്‍ , ടി. സുനില്‍ കുമാര്‍ , എം.പി. മുഹമ്മദ് അഷ്‌റഫ് , പ്രമോദ് കുമാര്‍ ചോമ്പാല , ഷീജ സുരേന്ദ്രന്‍, ജാക്വിലിന്‍ , ദിവ്യ , ഷീജ ഫിലിപ്പ് , സന്തോഷ് കുമാര്‍ പ്രസംഗിച്ചു.