ശിവഗിരി: ശ്രീനാരായണഗുരു ലോകര്‍ക്ക് മാതൃകയുള്ള മഹാപുരുഷനാണെന്ന് ശ്രീ ശ്രീനാരായണ സഹോദര ധര്‍മ്മവേദി, സേവ് എസ്എന്‍ ഡി പി യോഗം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു. തൊണ്ണൂറാമത് ശിവഗിരി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നീ ആര്‍ത്തവാക്യങ്ങള്‍ ലോകത്ത് പകര്‍ന്നു നല്‍കിയ ശ്രീനാരായണ ഗുരുദേവന്‍ ലോകത്തിനുതന്നെ മാതൃകയാക്കാനുള്ള ദൈവികാംക്ഷമുള്ള മഹാപുരുഷനാണെന്നും അദ്ദേഹം പറഞ്ഞു.