”ഒരു അഡര്‍ ലവി’ന് ശേഷം പുതുമുഖങ്ങളുമായി ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ ചിത്രം ‘മിസ്സിങ്ങ് ഗേള്‍’….

Cinema

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴിയുടെ പുതിയ ചിത്രം ‘മിസ്സിങ് ഗേള്‍’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നവാഗതനായ അബ്ദുള്‍ റഷീദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിദ്ദിഖ് ലാല്‍ ഉള്‍പ്പടെ കഴിഞ്ഞ 40 വര്‍ഷത്തിനിടെ നിരവധി ടെക്‌നീഷ്യന്‍മാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതല്‍ അവസാന പുറത്തിറങ്ങിയ ‘ഒരു അഡര്‍ ലവ്’ വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി.

ഒരു അഡര്‍ ലവിന് ശേഷം നായകന്‍, നായിക, തിരക്കഥാകൃത്ത്, സംഗീത സംവിധാകന്‍ ഉള്‍പ്പടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും തന്റെ 21മത്തെ സിനിമയെന്ന് ഔസേപ്പച്ചന്‍ വ്യക്തമാക്കി. ഒത്തിരി നല്ല ഗാനങ്ങള്‍ നല്‍കിയ മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങള്‍ക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂര്‍ത്തിയാക്കി ഉടന്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *