മലയാള സിനിമയില്‍ പുതിയൊരു പ്രവണതയ്ക്ക് തുടക്കമിട്ട് ‘അന്‍പോട് കണ്‍മണി’, വീടിന്‍റെ താക്കോല്‍ദാനം നടത്തി

Cinema

സിനിമ വര്‍ത്തമാനം /എ എസ് ദിനേശ്

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിര്‍മ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം അര്‍ഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിയതോടെ തലശ്ശേരിയില്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചു.

‘ക്രീയേറ്റീവ് ഫിഷി’ന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിച്ച് അനീഷ് കൊടുവള്ളിയുടെ തിരക്കഥയില്‍ ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അന്‍പോട് കണ്‍മണി ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയില്‍ പൂര്‍ത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോല്‍ദാന കര്‍മ്മം, പ്രശസ്ത ചലച്ചിത്ര താരം സുരേഷ്‌ഗോപി നിര്‍വഹിച്ചു.

സാധാരണ കോടികള്‍ ചെലവിട്ട് സെറ്റ് വര്‍ക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിര്‍മ്മിച്ച്, അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും ശേഷം ആ വീട് കൈമാറുകയും ചെയ്തതോടെ മലയാള സിനിമയില്‍ പുതിയൊരു പ്രവണതയ്ക്ക് തുടക്കമിടുകയാണ്, ‘അന്‍പോട് കണ്‍മണി’ എന്ന ചിത്രം. തുടക്കത്തില്‍ വീടിന്റെ സെറ്റിടാന്‍ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേരുന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു എന്ന് നിര്‍മ്മാതാവ് വിപിന്‍ പവിത്രന്‍ പറഞ്ഞു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സനൂപ് ദിനേശ്. ലൈന്‍ പ്രൊഡ്യൂസര്‍: റനീഷ് കക്കടവത്ത്.

അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍, ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, സംവിധായകന്‍ മൃദുല്‍ നായര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സരിന്‍ രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതംസാമുവല്‍ എബി. എഡിറ്റര്‍സുനില്‍ എസ് പിള്ളൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ജിതേഷ് അഞ്ചുമന, ലൊക്കേഷന്‍ മാനേജര്‍ഷാജീഷ് ചന്ദ്ര, മേക്കപ്പ്‌നരസിംഹ സ്വാമി, ആര്‍ട്ട് ഡയറക്ടര്‍ ബാബു പിള്ളൈ, കോസ്റ്റും ഡിസൈനര്‍ ലിജി പ്രേമന്‍, രചനഅനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍പ്രദീപ് പ്രഭാകര്‍, പ്രിജിന്‍ ജസി, മനീഷ് ഭാര്‍ഘവന്‍, പ്രൊഡക്ഷന്‍ മാനേജര്‍സ്‌ജോബി ജോണ്‍, കല്ലാര്‍ അനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ്ഷിഖില്‍ ഗൗരി, സഞ്ജന ജെ രാമന്‍, ഗോപികൃഷ്ണന്‍, ശരത് വി ടി, സ്റ്റില്‍സ്ബിജിത്ത് ധര്‍മ്മടം.