മലയാള സിനിമയുടെ ഭാവി നിശ്ചയിക്കാന്‍ ‘കിംഗ് ഓഫ് കൊത്ത’ ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക്

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കൊച്ചി: പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാസ്സ് എന്റര്‍റ്റൈനെര്‍ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. എതിരാളികള്‍ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററില്‍ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാന്നൂറില്‍പരം സ്‌ക്രീനുകളില്‍ കേരളത്തില്‍ റിലീസാകുന്നു. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി തുടരുകയാണ്. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസാകുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗമാകുമെന്നുറപ്പാണ്.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തില്‍ തന്നെ വെല്ലുവിളികള്‍ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്.