ഇടുക്കി: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടി സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് (35)നെ ആണ് ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ ഗുരുതരാവസ്ഥയില്‍ കണ്ട അമ്മയേയും കുഞ്ഞിനേയും ബന്ധുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡീനുവിന് മാനസിക വിഭ്രാന്തി ഉള്ളതായി സമീപവാസികള്‍ പറഞ്ഞു. ഭര്‍ത്താവ് ലൂയിസിനും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു. അഞ്ചുമാസം മുന്‍പ് ഭര്‍ത്താവ് ലൂയിസും ആത്മഹത്യ ചെയ്തിരുന്നു.