യുവതിയെ ഭര്‍തൃവീടിന് പുറത്തെ ഗോവണയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി

Thiruvananthapuram

തിരുവനന്തപുരം: പനവൂര്‍ പനയമുട്ടത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഭിരാമിയെന്ന 22കാരിയാണ് മരിച്ചത്. വീടിന് പുറത്തെ ഗോവിണിയില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

യുവതിയുടെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമായിരിക്കും ഇതില്‍ വ്യക്തത വരുക. രണ്ടരവര്‍ഷം മുമ്പാണ് ശരത്ത് എന്ന വ്യക്തിയുമായി അഭിരാമിയുടെ വിവാഹം നടന്നത്.

ഇരുവര്‍ക്കും ഒന്നരവയസ്സ് പ്രായമുള്ള ഒരു ആണ്‍കുഞ്ഞുണ്ട്. അഭിരാമിയും ഭര്‍ത്താവുമായി സ്ഥിരം വഴക്കായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.