തിരുവനന്തപുരം: കഠിനാധ്വാനവും ദൃഢനിശ്ചയവും അതോടൊപ്പം വ്യക്തമായ കാഴ്ചപ്പാടുമാണ് സിവിൽ സർവീസിൽ എത്താനുള്ള ഏക വഴിയെന്ന് നാഷണൽ കോളേജിലെ “ഇൻസൈറ്റ് ഒ’ നാഷണൽ” പദ്ധതിയുടെ ഭാഗമായുള്ള ‘സിവിൽ സർവീസ് സപ്പോർട്ട് സെൻറ’റിൽ വിദ്യാർത്ഥികളുമായി സംവദിക്കവേ തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് .ഒ. .വി. ഐഎഎസ് അഭിപ്രായപ്പെട്ടു.

സിവിൽസർ വീസിൽ എത്തുകവഴി ഇന്ത്യയിലെ സർവീസ് മേഖലയിൽ ഉയർന്ന സ്ഥാനം വഹിക്കാനും ജില്ലാ ഭരണത്തിൻറെ കീഴിലും വിവിധ വകുപ്പുകളിലുമായി ഒട്ടേറെ വകുപ്പുകളിൽ മുൻനിരക്കാരനായി നിന്ന് സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാമെന്നും അതിലൂടെ തൊഴിൽ സംതൃപ്തിയും ശാരീരികവും മാനസികവുമായ ആരോഗ്യം സമൂഹത്തിനുള്ളിൽ നിന്ന് പ്രവർത്തിച്ചുകൊണ്ട് നേടാ നാകുമെന്നും അത് സിവിൽ സർവീസിൻറെ മാത്രംപ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ, ജസ്റ്റിൻ ഡാനിയേൽ, ഗീതുക്കൃഷ്ണ. ആർ, ഹഷീർ എച്. എം എന്നിവർ പങ്കെടുത്തു.