കോഴിക്കോട് : സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് കല്ലായി ചാപ്റ്ററിൻ്റെ രണ്ടാം ബാച്ചിൻ്റെ പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
രിസ്വാന ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ചെയർമാൻ ശംസുദ്ദീൻ പാലക്കോട് ഉൽഘാടനം ചെയ്തു. കൺവീനർ മൂസ സുല്ലമി ആമയൂർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പഠിതാക്കളുടെ രചനകൾക്ക് പ്രാധാന്യം കൊടുത്ത് പുറത്തിറക്കില “ഓർമ്മത്താളുകൾ ” കെ.എൻ.എം. മർകസുദ്ദഅവാ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് എം.ടി. അബ്ദുൽ ഗഫൂർ പ്രകാശനം ചെയതു. എം. ജി. എം. ജില്ലാ പ്രസിഡണ്ട് സഫൂറ തിരുവണ്ണൂർ പുതിയ ബാച്ചിൻ്റെ ഉൽഘാടനം നിർവഹിച്ചു.
നസ്ന,ഗാഥ, അംജദ, ജഫ് ല, സൗദ, ഹുസ്ന, ഫാത്വിമ, സുനീറ , ഹിബ, ഹനീന, ന, ആയിഷ, നുസ്റത്ത് തുടങ്ങിയ പഠിതാക്കൾ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണം നിർവഹിച്ചു.