മാലിന്യമുക്ത വാർഡാക്കാൻ പാതയോര ശുചീകരണം നടത്തി

Kozhikode

ആയഞ്ചേരി : മംഗലാട് 13-ാം വാർഡ് സമ്പൂർണ്ണമാലിന്യമുക്ത വാർഡായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മംഗലാട്ടെ പാതയോര ശുചീകരണം വാർഡ് മെമ്പർ എ.സുരേന്ദ്രന്റെ നേതൃത്വത്തിൽ മംഗലാട് അക്വഡേറ്റ് പരിസരത്ത് നടത്തി. വലിച്ചെറിയിൽ ശീലം പൂർണ്ണമായി ഉപേക്ഷിക്കാതെ നാടിനെ മാലിന്യമുക്തമാക്കുക എന്നത് പ്രയാസകരമായത് കൊണ്ട് എല്ലാവരുടെയും പൂർണ്ണമായ സഹകരണം തേടുകയാണ്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു വരുന്ന ഭക്ഷണ സാധനങ്ങൾ ഉപയോഗ ശേഷം വലിച്ചെറിയാതെ വീട്ടിൽ എത്തിച്ച് ഹരിത കർമ്മസേനയ്ക്ക് കൈമാറുന്ന ശീലം നമുക്കുണ്ടാവണം. ചെറിയ വിഭാഗങ്ങളുടെ കത്തിക്കൽ കൊണ്ട് ഉണ്ടാവുന്ന വിഷപ്പുകകളും , നീർച്ചാലുകളിലേക്ക് പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന മലിനജലവും കൊണ്ട് പൊറുതി മുട്ടുന്ന ജനത ജാഗ്രത പാലിക്കണം. ഭൂമിയുടെയും അന്തരീക്ഷവായുവിന്റയും നിലനിൽപ്പിനും ആരോഗ്യകരമായ ജീവിതത്തിനും വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീർക്കാനും സഹകരിക്കണം.ഹരിത കർമ്മസേന മാസാമാസം വീടുകളിൽ എത്തിച്ചേർന്ന് വിവിധ മാലിന്യങ്ങൾ ശേഖരിക്കുന്നത് വലിയൊരു നേട്ടമാണെന്നും അത് നിലനിർത്തേണ്ടത് അനിവാര്യമാണെന്നും മെമ്പർ പറഞ്ഞു. പനയുള്ളതിൽ അമ്മത് ഹാജി, ഇ.പി കുഞ്ഞബ്ദുള്ള, വെ ബ്രോളി അന്ത്രു ഹാജി,ജെ.പി എച്ച് എൻ സീന,ആശാ വർക്കർ റീന,ദീപ തിയ്യർ കുന്നത്ത്, മാലതി ഒന്തമ്മൽ,സതി തയ്യിൽ, ഷിംന .കെ, ദീപ്ന പി.പി, ഷൈനി. വി , രഷില എള്ളോടി, പ്രജിത പാലോള്ളതിൽ തുടങ്ങിയവർ സംബന്ധിച്ചു.