അഞ്ചാമത് കാൻകോണിന്എം വി ആർകാൻസർ സെന്‍ററില്‍ ഇന്ന്തുടക്കം

Kozhikode

കോഴിക്കോട് : എംവിആർ കാൻസർ സെൻ്ററും ഇന്ത്യൻ സൊസൈറ്റി ഓഫ് ഓങ്കോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് എംവി ആർ ഐ. എസ്. ഒ കാൻകോണിന് ഇന്ന് തുടക്കമാവും.

നാലു ദിവസം നീണ്ടുനിൽക്കുന്ന കാൻ കോണിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് എം വി ആർ കാൻസർ സെൻ്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണനും ഡയറക്ടർ ഡോ. നാരായണൻ കുട്ടി വാരിയരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാൻകോണിന് മുന്നോടിയായുള്ള പ്രീ കോൺഫറൻസുകൾക്ക് ഇന്ന് ന് രാവിലെ തുടക്കമാവും . പരിപാടിയുടെ ഉദ്ഘാടനം നാളെ (30) വൈകീട്ട് ആറിന് പത്മശ്രീ ഡോ. ആർ. രവികണ്ണൻ നിർവഹിക്കും. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓങ്കോളജി പ്രസിഡൻ്റ്
ഡോ. രാജേന്ദ്ര ട്രോപാണി മുഖ്യാതിഥിയായിരിക്കും. ഡോ. ദിലീപ് ദാമോദരൻ, എൻ.കെ. മുഹമ്മദ് ബഷീർ, ഡോ. നാരായണൻ കുട്ടി വാരിയർ, പി.കെ. അബ്ദുള്ളക്കോയ, ഡോ. ശ്വാം വിക്രം എന്നിവർ സംസാരിക്കും. സമാപന സമ്മേളനം സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മുൻ മന്ത്രി കെ.കെ. ശൈലജ ടീച്ചർ എം എൽ എ മുഖ്യാതിഥിയായിരിക്കും.

കാൻസർ രോഗം വീണ്ടും വരുന്നവരെ എങ്ങനെ പുതിയ ചികിത്സ സമ്പ്രദായത്തിലൂടെ സുഖപ്പെടുത്താം എന്നതാണ് കാൻ കോണിലെ പ്രധാന ചർച്ചാവിഷയം. കേരളത്തിൽ 2018 ൽ ഒരു ലക്ഷത്തിൽ 140 ആളുകൾക്കാണ് കാൻസർ കണ്ടിരുന്നതെങ്കിൽ ഇപ്പോഴത് 170 ആയി വർധിച്ചതായി ഏകദേശം കണക്കാക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഒരേ പോലെയാണ് കാൻസർ വ്യാപനമെന്നും അവർ പറഞ്ഞു. ഡയറക്ടർമാരായ ഷെവലിയർ സിഇ ചാക്കുണ്ണി, എൻ.സി. അബൂബക്കർ, ഡോ. സുരേഷ് പുത്തലത്ത്, പി.കെ. അബ്ദുള്ളക്കോയ, അബ്ദുൾ ഹമീദ്, പ്രീതി മനോജ്, ഡോ. ശ്യാം വിക്രം, ജയേന്ദ്രൻ, എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.