ഐ ടി പാർക്കുകളിലെ ബിയർ പാർലർ തീരുമാനം പിൻവലിക്കണം: എം എസ് എം

Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ ബിയർ പാർലറുകൾ അനുവദിച്ച് മദ്യസേവ വ്യാപിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് ആരാമ്പ്രം ഏരിയ സംഗമം ആവശ്യപ്പെട്ടു.

പ്രഫഷണലുകളെ മദ്യാസക്തരാക്കുന്ന ഈ തീരുമാനം വമ്പിച്ച സാമൂഹിക ആഘാതങ്ങളിലേക്ക് വഴി തുറക്കും. തിൻമകളുടെ മാതാവായ മദ്യത്തിൻ്റെ വ്യാപനം സമൂഹത്തെ ധാർമ്മികമായി തകർക്കുമെന്നും സംഗമം ചൂണ്ടിക്കാട്ടി. എം.എസ്. എം സംസ്ഥാന സെക്രട്ടറി അൻഷിദ് പാറന്നൂർ സംഗമം ഉദ്ഘാടനം ചെയ്തു. കെ. അമൽ ഹുസൈൻ അധ്യക്ഷത വഹിച്ചു.

കെ.എൻ. എം മർകസുദ്ദഅവ ജില്ല സെക്രട്ടറി ശുക്കൂർ കോണിക്കൽ , എം.എസ്. എം ജില്ല സെക്രട്ടറി ഷഹീം പാറന്നൂർ , ഷാമിർ പിലാത്തോട്ടം , പി. ഇബ്രാഹീം കുട്ടി ,ലബീബ് ആരാമ്പ്രം , ജാബിർ കോണിക്കൽ , സി.കെ ഉമ്മർ ,ആദി ഫർഹാൻ , ഹനൂൺ നസീർ , ഹാദി മുഹമ്മദ് പ്രസംഗിച്ചു.