തിരുവനന്തപുരം: കേരളത്തില്‍ അടിയന്തരമായി ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടന പ്രകാരം സംവരണം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളില്‍ അധികാരം നിക്ഷിപ്തമാണ് ഇക്കാര്യത്തില്‍ പട്‌ന ഹൈക്കോടതി വിധി പ്രകാരം ലഭിച്ച അനുമതി ഉപയോഗിക്കണമെന്നും എം വി ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദളിന്റെയും സാമൂഹ്യനീതി സംഘടനകളുടെയും സംസ്ഥാന തല നേതൃയോഗത്തില്‍ തിരുവനന്തപുരത്ത് അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ആര്‍ജെഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാര്‍
സാമൂഹ്യനീതി സംഘടനകളുടെ ഏകോപനസമിതി രൂപീകരിക്കാനും, ജാതി സെന്‍സസ് ആവശ്യപ്പെട്ടു രണ്ട് മേഖലാ ജനകീയ സംഗമങ്ങള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ആര്‍ ജെ ഡി സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ വര്‍ഗീസ് ജോര്‍ജ്, ജനതാദള്‍ എസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോ എ നീല ലോഹിത ദാസ് നാടാര്‍, സബാഹ് പുല്‍പറ്റ എന്നിവര്‍ പ്രസംഗിച്ചു