മാന്നാനം സുരേഷ് രാഷ്ട്രീയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം

Thiruvananthapuram

തിരുവനന്തപുരം : മാന്നാനം സുരേഷിനെ ആര്‍ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗമായി നിയമിച്ചു. 1989 – 90 കാലഘട്ടം ജനതാദൾ രൂപീകരണവും ഇന്ത്യയിൽ സോഷ്യലിസ്റ്റ് ശക്തികളുടെ രണ്ടാം ഉയർത്തെഴുന്നേൽപ്പ് നടക്കുന്ന കാലഘട്ടത്തില്‍ ഏറ്റുമാനൂർ ഗവൺമെൻറ് ബോയ്സ് സ്കൂളിൽ ഒരു സോഷ്യലിസ്റ്റ് പോരാളിയായാണ് രാഷ്ട്രീയത്തില്‍ തുടക്കം കുറിക്കുന്നത്. വിദ്യാർത്ഥി ജനതാദൾ അംഗമായി മാറിയ മാന്നാനം സുരേഷ് തുടർന്ന് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ലീഡറായി.

വിദ്യാർത്ഥി- യുവജനതാദൾ മാന്നാനം യൂണിറ്റ് പ്രസിഡണ്ട്,വിദ്യാർത്ഥി- യുവജനതാദൾ അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, വിദ്യാർത്ഥി ജനതാദൾ കോട്ടയം ജില്ല സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി. സംസ്ഥാന വൈസ് പ്രസിഡണ്ട്, അഖിലേന്ത്യ ജോയിൻ സെക്രട്ടറി, സെക്രട്ടറി, യുവജനതാദൾ കോട്ടയം ജില്ല ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, കോട്ടയംജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അഖിലേന്ത്യ കമ്മിറ്റി അംഗം, രാഷ്ട്രീയ ജനതാദൾ കോട്ടയം ജില്ലാ പ്രസിഡണ്ട്, ജനതാദൾ സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സമര പോരാട്ടങ്ങളുടെ തീജ്വാലയിലൂടെയുള്ള ഉയർന്നുവന്ന മാന്നാനം സുരേഷിന് പുതിയ അംഗീകാരം രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗമായി, ലോഹ്യ കർമ്മ സമിതി സംസ്ഥാന പ്രസിഡണ്ടായി , സോഷ്യലിസ്റ്റ് ഐക്യ ഫോറം പ്രസിഡണ്ടായി ഫിലിം കോ:ഡയറക്ടർ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പേഷ്യന്റ് കോഡിനേറ്റർ ഓഫീസർ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
കോട്ടയത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രഭാത ഭാരതം പത്രം, സമന്വയ ഭാരതം മാസിക, ഹസ്തിനപുരം സായാഹ്നപത്രം,
പ്രഭാതഭാരതം, സമന്വയ ഭരതം ഓൺലൈൻ ന്യൂസ്, ,എന്നീ പബ്ലിക്കേഷനുകളുടെ, ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറും കുടിയാണ് സുരേഷ്.
കോട്ടയം, ഏറ്റുമാനൂർ, അതിരമ്പുഴ, മാന്നാനം കൊക്കപ്പള്ളിൽ വീട്ടിൽ കെഎം പവിത്രൻന്റെയും സാവിത്രി പവി ത്രന്റെയും മൂത്ത പുത്രനാണ്. ഭാര്യ ഷീജാ സുരേഷ് ( അസോസിയേറ്റ്പ്രൊഫസർ ശ്രീ ഗോകുലം നഴ്സിംഗ് കോളേജ്, വെഞ്ഞാറമൂട്, തിരുവനന്തപുരം ) മക്കൾ വിദ്യാർഥികളായ സവിധൻ സുരേഷ്, സരിധൻ സുരേഷ്.