ഖുർആൻ കൊണ്ട് വെല്ലുവിളികളെ അതിജയിക്കുക: ഡോ. ഐ പി അബ്ദുസ്സലാം

Malappuram

വെളിച്ചം നഗർ (കരിപ്പൂർ): വിശുദ്ധ ഖുർആനിൻ്റെ അധ്യാപനങ്ങൾ ശരിയാംവണ്ണം ഉൾകൊണ്ട് ഖൂർആനിൻ്റെ ജീവിത മാതൃകകളായാൽ എല്ലാ വിധ വെല്ലുവിളികളെയും അതിജയിക്കാമെന്ന് കേരള ഹജ്ജ് കമ്മിറ്റി അംഗവും കെ.എൻ. എം മർക്കസു ദ അവ സംസ്ഥാന സെക്രട്ടറിയുമായ ഡോ. ഐ.പി അബ്ദുസ്സലാം പറഞ്ഞു.

ഖുർആനിൻ്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ജീവിത വ്യവഹാരങ്ങളെ ചിട്ടപ്പെടുത്തിയാൽ ആത്മവിശ്വാസവും പ്രത്യാശയും കൈവരിക്കാനാവും. വിശ്വാസ വിശുദ്ധിയിലൂടെ നിർഭയമായ ജീവിത സാഹചര്യം സൃഷ്ടിച്ചെക്കാമെന്നും അദ്ദേഹം പറഞ്ഞു. വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വെളിച്ചം നഗരിയിൽ നടക്കുന്ന ഖുർആൻ പഠനവേദിയുടെ നാലാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുർആനിലെ 9, 10, 11 വിഭാഗങ്ങളിൽ നിന്നുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കെ.എൻ.എം സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ടി. ഹസ്സൻ മദനി അധ്യക്ഷത വഹിച്ചു.മിസ് ഹബ് ഫാറൂഖി, യഹ് യ മുബാറക്, മുസ്തഫ മൗലവി അകംമ്പാടം, ആബിദ് മദനി, അബ്ദുൽ ഗഫൂർ തിരുത്തിയാട്, ഒ. അഹമ്മദ് സഗീർ മൗലവി എന്നിവർ വിഷയാവതരണം നടത്തി.

അഞ്ചാം ദിനമായ ഇന്ന് ( 8/2/ 24 വ്യാഴം ) വൈകിട്ട് 4.30ന് .
സലീം ബുസ്താനി, നവാസ് അൻസാരി, അബ്ബാസ് സുല്ലമി പൂനൂർ, മുസ്സ കുട്ടി മദനി, അബ്ദുൽ കലാം ഒറ്റത്താണി, അശ്റഫ് നിറമരുതൂർ എന്നിവർ സംസാരിക്കും.