നീലാകാശത്തിലെ നീര്‍ത്തുള്ളികള്‍ പ്രകാശനം ചെയ്തു

Kozhikode

കോഴിക്കോട്: ഷിബുദാസ് വേങ്ങേരി രചിച്ച് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച നീലാകാശത്തിലെ നീര്‍തുളളികള്‍ (ചെറുകഥാസമാഹാരം) സാഹിത്യകാരന്‍ യു.കെ.കുമാരന്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.പി.സൂര്യദാസിന് നല്‍കി പ്രകാശനം ചെയ്തു. സാഹിത്യ കൃതികള്‍ ആത്യന്തികമായി സമൂഹത്തിന് ഗുണകരമാകണമെന്നും, എഴുത്തുകാര്‍ക്ക് ആശ്വാസമാകുമെങ്കിലും വായനക്കാര്‍ക്ക് അരോചകമാകരുതെന്ന് അദ്ദേഹം പറഞ്ഞു.

എഴുത്തുകാരനെപോലെ വായനക്കാരനും പ്രധാന്യമര്‍ഹിക്കുന്നുണ്ട്. വായനക്കാര്‍ക്ക് സമാശ്വാസം നല്‍കുന്ന കൃതികള്‍ ശ്രദ്ധിക്കപ്പെടും. പുസ്തകമെഴുത്ത് പ്രധാനകാര്യമാണ്. എത്ര കൊട്ടിഘോഷിച്ചാലും മോശം സാഹിത്യ കൃതികള്‍ ശ്രദ്ധിക്കപ്പെടാറില്ല. എഴുത്തുകാര്‍ സമൂഹത്തില്‍ വളര്‍ന്നു വരണം. എഴുത്തിന്റെ മഹത്വം വിലയിരുത്താന്‍ വായനക്കാര്‍ക്ക് വിട്ടുകൊടുക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാഹിത്യകാരന്‍ പി.ആര്‍.നാഥന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെജിപിടി അലുംനി ജന.സെക്രട്ടറി കൃഷ്ണദാസ് തീരം അധ്യക്ഷത വഹിച്ചു. സാഹിത്യകാരി ആര്‍.സിന്ധു, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍മാരായ ആതിര ദാസ്, അരതിദാസ് പ്രാര്‍ത്ഥന ആലപിച്ചു. കവയത്രിയും വിവര്‍ത്തകയുമായ രശ്മി കിട്ടപ്പ സ്വാഗതവും, ഷിബുദാസ് വേങ്ങേരി മറുമൊഴിയും നടത്തി. അതുല്‍ വേങ്ങേരിയായിരുന്നു അവതാരകന്‍.