കരിപ്പൂര്: വിശ്വമാനവികതക് വേദ വെളിച്ചം എന്ന പ്രമയത്തില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പഠന വേദി എഴാം ദിവസം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈര്‍ ആലപ്പുഴ ഉദ്ഘാടനം ചെയ്തു. എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. ഖുര്‍ആനിലെ 18, 19, 20 ഭാഗങ്ങളെ അധികരിച്ച് തഹ്‌സീന്‍ സുല്ലമി മഞ്ചേരി, ആഷിഖ് അസ്ഹരി, ടി പി എം റാഫി, നിജാസ് പന്തലിങ്ങല്‍, ഡോ. ജാബിര്‍ അമാനി, ഹബീബ് റഹ്മാന്‍ മങ്കട എന്നിവര്‍ വിഷയാവതരണം നടത്തി.
