ഫാമിലി കോൺഫറൻസ് പ്രചാരണ ഉദ്ഘാടനം താമരശ്ശേരിയിൽ

Kozhikode

താമരശ്ശേരി : കുടുംബ ബന്ധത്തിന്റെ പവിത്രതയും ഭദ്രതയും സാമൂഹിക തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണവും ലക്ഷ്യം വെച്ചുകൊണ്ട് 2024 മെയ്‌ 5ന് കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ ഫാമിലി കോൺഫറൻസിന്റെ പ്രചാരണ ഉദ്ഘാടനം ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് താമരശ്ശേരി ബസ്റ്റാൻഡ് പരിസരത്ത് വിസ്ഡം സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി നിർവഹിക്കും.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദൻ മുഖ്യാതിഥിയാവും. വിസ്ഡം ജില്ലാ പ്രസിഡണ്ട് വി ടി ബഷീർ അധ്യക്ഷതവഹിക്കും. വിസ്ഡം സംസ്ഥാന ട്രഷറർ കെ സജ്ജാദ്, പ്രമുഖ ഇസ്ലാഹി പ്രഭാഷകരായ സി പി സലീം, റഷീദ് കുട്ടമ്പൂർ, മൻസൂർ അൽ ഹിക്കമി എന്നിവർ പ്രസംഗിക്കും.