കോഴിക്കോട്: കോർപ്പറേഷൻ വനിതകൾ നടത്തുന്ന എല്ലാവർക്കും ഉപയോഗിക്കാവുന്ന ചെലവൂർ വാർഡ് 17 സ്പോർട്സ് പാർക്കിൽ സ്ഥാപിച്ച 20 സൈക്കിളുകൾ അടങ്ങുന്ന മനോഹരമായ സൈക്കിൾ ഷെഡ് പദ്ധതി മേയർ Dr ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു .

നഗരത്തില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയിൽ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ അഡ്വ:സി എം ജംഷീർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഡോക്ടർ സഹീറിനെ ആദരിച്ചു
കോർപ്പറേഷൻ സ്പോർട്സ് കൗൺസിൽ അംഗം A മൂസ ഹാജി, മുൻ കൗൺസിലർ കെ കോയ , ഡോക്ടർ സഹീർ , ടീ നിതിൻ ,വിനോദ് പുന്നത്തൂർ ,T മുരളീധരന് ,ജോർജ് തോമസ്, സജി എന്നിവർ സംസാരിച്ചു. സരിഗമ ഗ്രൂപ്പിൻറെ ഗാനമേളയും പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരുന്നു.