സോഷ്യൽ കോൺഫറൻസിൽ 5000 പേർ പങ്കെടുക്കും

Wayanad

വയനാട് ജില്ല കേരള നദ് വത്തുൽ മുജാഹിദീൻ 25)oതീയതി കൽപ്പറ്റ എംസിഎഫ് സ്കൂൾ ഗ്രൗണ്ടിൽ മതം മാനവ സംസ്കരണത്തിന് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സോഷ്യൽ കോൺഫറൻസിൽ 5000 പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു,

സാമൂഹിക, മത രാഷ്ട്രീയ മേഖലയിൽ വർഗീയതയിൽ അധിഷ്ഠിതമായ വിഭാഗീയത ആദർശമായി സ്വീകരിക്കുന്ന പുതിയ സാഹചര്യത്തിൽ സൗഹൃദ കൂട്ടായ്മയുടെ ആവശ്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സമ്മേളനം സംഘടിപ്പിച്ചതെന്ന് സംഘാടകസമിതി അറിയിച്ചു. സ്വാഗതസംഘ യോഗത്തിൽ പി. പോക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു, സി കെ ഉമ്മർ സ്വാഗതം പറഞ്ഞു, കെഎംകെ ദേവർശോല, അബ്ദുറഹ്മാൻ സുല്ലമി, സയ്യിദ് അലി സ്വലാഹി, നജീബ് കാരാടൻ, സി കെ അസീസ് അമ്മദ് വെള്ളമുണ്ട, താഹിർ മേപ്പാടി, സാലിഹ് എ പി, ബഷീർ പടിഞ്ഞാറത്തറ, അബ്ദുൽബാരി മുട്ടിൽ സാലിഹ് മുട്ടിൽ എന്നിവർ പ്രസംഗിച്ചു.