ഇരിപ്പിടങ്ങൾ സംഭാവനയായി നൽകി

Wayanad

സുൽത്താൻബത്തേരി : കെഎസ്ആർടിസി ഡിപ്പോയിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് ഇരിക്കുന്നതിനായി റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്ത് ഇരിപ്പിടങ്ങൾ സംഭാവനയായി നൽകി.

കൈമാറുന്ന ചടങ്ങിൽ സൂപ്രണ്ട് ടി ജെ ഷീബ സ്വാഗതം പറഞ്ഞു. എ ടി ഒ പ്രശോഭ്‌ പി കെ അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി റോട്ടറി ക്ലബ്ബ് ഭാരവാഹികളായ പ്രതീഷ് , ജസ്റ്റിൻ കെ ജോൺ, റോയ് എ കെ, ആൻറണി പി ജെ, മനുപ്, മനോജ്, യൂണിയൻ നേതാക്കളായ സുരേന്ദ്രൻ , റോണി പ്രസംഗിച്ചു. വർഗീസ് സി ഡി നന്ദി പറഞ്ഞു.