സമഗ്ര ശിക്ഷാ കേരള പദ്ധതിയായ ബഡ്ഡിംഗ് റൈറ്റേഴ്സ് പുതിയറ ബിഇഎം യുപി സ്കൂളിൽ ആരംഭിച്ചു

Kozhikode


കോഴിക്കോട് : വായനയിലേക്കും എഴുത്തിലേക്കും കുട്ടികളെ നയിക്കാൻ സമഗ്ര ശിക്ഷാ കേരളയുടെ പരിപോഷണ പദ്ധതിയായ ബഡ്ഡിംഗ് റൈറ്റേഴ്സ് പുതിയറ ബി ഇ എം യു പി സ്കൂളിൽ ആരംഭിച്ചു.ഇതിനോടാനുബന്ധിച്ചു.

വായനയിലേക്കും എഴുതിലേക്കും വിദ്യാർത്ഥികളെ നയിക്കാൻ സ്കൂൾ ലൈബ്രറിയുടെ സഹകരണത്തോട് കൂടി സ്വതന്ത്ര വായനാ പരിപോഷണ പദ്ധതിയായ ‘വായനച്ചങ്ങാത്തം’ പദ്ധതിക്ക് പുതിയറ ബിഇഎം യുപി സ്കൂളിൽ തുടക്കം കുറിച്ചു.
എല്ലാ കുട്ടികളെയും മാതൃഭാഷയിൽ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വതന്ത്രവായന പ്രവർത്തനങ്ങൾ നടക്കേണ്ടത് വീടുകളിലും വിദ്യാലയങ്ങളിലുമാണ്. സ്വതന്ത്ര വായനയ്ക്കുള്ള അന്തരീക്ഷം വീടുകളിലും വിദ്യാലയങ്ങളിലും ഉണ്ടാക്കിയെടുക്കാനും കുട്ടിയെ പിന്തുണയ്ക്കാനാവശ്യമായ കൈത്താങ്ങുനൽകി രക്ഷിതാവിനെ സജ്ജമാക്കുന്നതിനുമുള്ള പദ്ധതിയാണിത്. ഗ്രാമീണ ഗ്രന്ഥശാലകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വായനയുടെ വസന്തം വിരിയിക്കാനുള്ള നിരവധി കർമപരിപാടികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. വായനാ ചങ്ങാത്തം ഉദ്ഘാടനം ടി രേഷ്മ ടീച്ചർ നിർവഹിച്ചു. സിന്ധു യു.കെ, ഷജീർ ഖാൻ, സജ്ന സന്തോഷ്, ബീനാ ജോസഫ്, ഷർമ്മിള ഡന്നീസ്, ജെസി ശാലിനി, അനിതാ റോസ്, ആൻസി ചീരൻ , സൂസൺആഗ്നസ് എന്നിവർ സംസാരിച്ചു.