ആഡംബര കാർ വിപണിയിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റോയൽ ഡ്രൈവ് തിരുവനന്തപുരത്ത്

Tech

അനിലാറെൽ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം പ്രീ ഓൺഡ് ലക്ഷ്വറി ഓട്ടോമൊബൈൽ ഡീലർ ആയ റോയൽ ഡ്രൈവ് ന്റെ അഞ്ചാമത് ഷോറൂം തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ ലോർഡ്സ് ജങ്ഷനിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്നു.

ആധുനിക മാർക്കറ്റിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗ്രന്ഥകാരനായ ഡോ. ഫിലിപ്പ് കോട്ലറുടെ ഗ്രന്ഥത്തിലും റോയൽ ഡ്രൈവ് ഇടം പിടിച്ച സന്തോഷനിമിഷത്തിലൂടെയാണ് കമ്പനി അനന്തപുരി യിലെത്തുന്നത്.

“എസെൻഷ്യൽസ് ഓഫ് മോഡേൺ മാർക്കറ്റിങ്'” എന്ന ഗ്രന്ഥത്തിന്റെ ആദ്യ ഇന്ത്യാ എഡിഷനിലാണ് പ്രീ ഓൺഡ് ആഡംബര കാറുകളുടെ വിപണനത്തിൽ ശ്രദ്ധേയ സാന്നിധ്യമായ റോയൽ ഡ്രൈവ് നെക്കുറിച്ചുള്ള പ്രശംസനീയ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുളളത്.

കമ്പനിയുടെ പ്രൊഫഷണലിസം, കസ്റ്റമർ സർവീസ്, മാർക്കറ്റിംഗ് പൊസിഷനിംഗ് എന്നിവയെ പഠനവിധേയമാക്കിയാണ് ഗ്രന്ഥത്തിൽ റോയൽഡ്രൈവ് നെ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മുജീബ് റഹ്മാൻ എന്ന സംരംഭകൻ്റെ
മാർക്കറ്റിംഗ് പ്രൊഫഷണലിസവും വിശ്വാസ്യതയും വില്പനയിലും മികച്ച വില്പനാനന്തര സേവനങ്ങളിലും കൊണ്ടുവന്നതാണ് റോയൽ ഡ്രൈവ്നെ ഈ അപൂർവ്വ നേട്ടം വരിച്ച കേരളത്തിലെ ഏക കമ്പനിയാക്കി മാറ്റിയത്.

പ്രീ ഓൺഡ് ലക്ഷ്വറി കാറുകളുടെ വിപണനത്തിൽ ഇന്ന് ദക്ഷിണേന്ത്യയിൽ മുൻനിര സ്ഥാപനമായി മാറിയ റോയൽ ഡ്രൈവ് 2016ൽ മലപ്പുറത്താണ് തുടക്കം കുറിച്ചത്.

കുറഞ്ഞ കാലം കൊണ്ട് വാഹനപ്രേമികളുടെ ഹൃദയത്തിൽ റോയൽ ഡവ് ഇടം പിടിച്ചു.

മലപ്പുറത്ത് തുടക്കം കുറിച്ച് റോയൽ ഡ്രൈവ് സ്മാർട്ട് എന്ന വിഭാഗം സാധാരണക്കാരന്റെ നാലുചക്ര വാഹനം എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായി മാറി.

5 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള ബഡ്ജറ്റ് കാറുകളുടെ വിപുലമായ ശേഖരം തന്നെ റോയൽ ഡ്രൈവ് സ്മാർട്ട് കാഴ്ചവെച്ചതോടെ ഇടത്തരക്കാരുടെ ഇടയിൽ റോയൽ ഡ്രൈവ് ഒരു തരംഗമായി മാറിയിട്ടുണ്ട്.
എം.എ.യൂസഫലി ഉൾപ്പെടെ നിരവധി വ്യവസായ പ്രമുഖരും
പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ തുടങ്ങിയ നിരവധി ചലച്ചിത്ര താരങ്ങളും റോയൽ ഡ്രൈവിലൂടെയാണ് ലക്ഷ്വറി കാറുകൾ സ്വന്തമാക്കിയത്.