കോഴിക്കോട്: രാജ്യത്തെ പൊതു തിരെഞ്ഞെടുപ്പ് മുന്നിൽകണ്ട് വർഗീയത അഴിച്ചുവിടുന്ന തൽപര കക്ഷികളെ മതേതര സമൂഹം തിരിച്ചറിയണമെന്നും, വർഗീയതയെ ചെറുത്തു തോൽപിക്കാൻ മതേതര കക്ഷികളെ ശക്തിപ്പെടുത്തണമെന്നും ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ ‘പോസ്റ്റ് കോൺ’ നേതൃ സംഗമം അഭിപ്രായപ്പെട്ടു.
വർഗ്ഗീയതയെ ചെറുക്കാൻ മൃദു വർഗ്ഗീയത കൊണ്ടോ തീവ്രവാദം കൊണ്ടോ സാധ്യമല്ലെന്നും, രാജ്യത്തെ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തിയാൽ മാത്രമേ വർഗ്ഗീയതയെ ചെറുത്തു തോൽപിക്കാൻ സാധിക്കുകയുള്ളൂ എന്നും സംഗമം കൂട്ടിച്ചേർത്തു.
ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള സ്വലാഹി പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു.
അസ്‌ഹർ അത്തോളി അധ്യക്ഷത വഹിച്ചു. ജലീൽ മാമാങ്കര, ഹാഫിസ് റഹ്‌മാൻ മദനി, അഫ്‌സൽ മടവൂർ, അഹ്മദ് റഊഫ്, അഫ്‌സൽ പട്ടേൽത്താഴം, ഷിയാസ് മാസ്റ്റർ, അസ്‌ലം എം.ജി നഗർ, ജുനൈസ് സ്വലാഹി, അബ്ദുൽഖാദർ നരിക്കുനി, മുജീബ് പൊറ്റമ്മൽ, ശജീർഖാൻ, ഫസൽ മുക്കം, ഷാൻ ബക്കർ തുടങ്ങിയവർ വിവിധ സെഷനുകളിലായി സംസാരിച്ചു.