തൃശൂര്‍: പാലത്തില്‍ നിന്നും പുഴയിലേക്ക ചടി യുവതി ജീവനൊക്കി. കരുവന്നൂര്‍ പുഴയിലേക്കാണ് യുവതി ചാടിയത്. സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിനി ഷീബ ജോയി ആണ് ആത്മഹത്യ ചെയ്തത്. ഇതലെ വന്ന സ്കൂട്ടര്‍ യാത്രക്കാരനാണ് യുവതി പുഴയില്‍ ചാടുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11.30ഓടെയാണ് യുവതി പുഴയിലേക്ക് ചാടിയത്. വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷീബയുടെ ഭര്‍ത്താവും സ്ഥലത്ത് എത്തി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവിട്ടത്തൂരിലാണു ഷീബ താമസിച്ചിരുന്നത്. ചാടുന്നതിനു മുന്‍പ് ബാഗും ഫോണും ഷാളും ചെരിപ്പും പാലത്തിന്റെ കൈവരിയോടു ചേര്‍ന്ന് മാറ്റിവച്ചിരുന്നു. ബാഗില്‍ നിന്നും കിട്ടിയ മരുന്നിന്റെ കുറിപ്പടിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.