എടവണ്ണ: എടവണ്ണപ്പാറയില്‍ ചാലിയാറില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയെ മുങ്ങി മരിച്ച നിലയല കണ്ടെത്തി. വാഴക്കാട് വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.