ആറുവയസുകാരി ഉപേക്ഷിക്കപ്പെട്ട നിലയില്‍, രക്ഷിതാക്കള്‍ക്കായി അന്വേഷണം

Idukki

ഇടുക്കി: ആറുവയസുകാരിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുമളിയിലാണ് അന്യ സംസ്ഥാന പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പത്തുമുറി ഭാഗത്ത് അലഞ്ഞു തിരിയുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടത്. കാര്യം അന്വേഷിച്ചെങ്കിലും കുട്ടി സംസാരിച്ച ഭാഷ മനസ്സിലാക്കാനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യ പരിശോധനക്ക് ശേഷം മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.