നന്മ സെക്രട്ടറിയേറ്റ് ധർണ നടത്തി

Thiruvananthapuram

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ‘നന്മ’ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ
നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ്‌
പ്രസിഡന്റ് വിൽസൻ സാമുവൽ അധ്യക്ഷനായിരുന്നു.

ഐ.ബി.സതീഷ് എം എൽ എ പ്രസംഗിച്ചു. കലാപരിപാടികൾക്ക് രാത്രി 10 മണിക്ക് ശേഷമുള്ള മൈക്ക് നിരോധനത്തിൽ ഇളവു വരുത്തുക, 60 വയസ്സുകഴിഞ്ഞ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ ഒരവസരം കൂടി നൽകുക, കലാകാര സഹകരണ സംഘങ്ങൾ ജില്ലകൾ തോറും രൂപീകരിച്ച് കലാകാരന്മാർക്ക് തൊഴിൽ ഉറപ്പുവരുത്തുക,ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ക്ഷേമനിധിയിലേക്ക് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തുക, ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ നൽകുക, വജ്രജൂബിലി ഫെലോഷിപ്പിൽ കൂടുതൽ പേർക്ക് അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
സംസ്ഥാന ജനറൽ സെക്രട്ടറി രവി കേച്ചേരി, മനോമോഹനൻ, അയിലം ഉണ്ണികൃഷ്ണൻ,
ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, കലാമണ്ഡലം സത്യവ്രതൻ, അജിത നമ്പ്യാർ, ബാബു സാരംഗി,സുനിൽ പട്ടിമറ്റം തുടങ്ങിയവർ സംസാരിച്ചു.