കോഴിക്കോട്:എൻഐടിയിൽ മലയാള ദിനപത്രങ്ങൾക്ക് വിലക്ക് കൽപ്പിച്ച നടപടി ധിക്കാരപരവും മലയാള പത്രങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പർസ് സൊസൈറ്റി യോഗം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ എൻഐടിയുടെ പ്രിൻസിപ്പാളിന്റെ മറ്റും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും നിയമവാഴ്ചയെ വെല്ലുവിളി ക്കുകയും ചെയ്ത നടപടികളെ കുറിച്ചും അവിടെ ഉണ്ടായ മറ്റു അനിഷ്ട സംഭവങ്ങളെ കുറിച്ചും വാർത്തകളിലൂടെ പുറം ലോകത്തെ അറിയിച്ചതിന്റെ പ്രകോപനമാണ് എൻ ഐ ടിയിൽ മലയാള പത്രങ്ങൾക്ക് വിലക്ക് കൽപ്പിക്കാൻ കാരണമെന്ന് യോഗം ചൂണ്ടിക്കാട്ടി.ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
രാമദാസ് വേങ്ങേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം.വിനയൻ,റാണി ജോയ്,ഡോ:പി.കെ.ജനാർദ്ദനൻ,കണക്കംപ്പാറ ബാബു,മുരളി കൊമ്മേരി എന്നിവർ സംസാരിച്ചു.