തിരുവനന്തപുരം: മലയാള സിനിമയുടെ യശസ്സുയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച നടനാണ് മോഹന്‍ലാലെന്നും മോഹന്‍ലാലിനോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
മലയാള ചലച്ചിത്ര കലാകാരനെന്ന അടിസ്ഥാന മേല്‍വിലാസത്തില്‍ നിന്നുകൊണ്ടുതന്നെ ദേശീയ ചലച്ചിത്രകാരനായി ഉയര്‍ന്നുനില്‍ക്കുന്ന നടനാണ് മോഹന്‍ലാലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി അഭിമാനിക്കാവുന്ന കാര്യമാണെന്നും കലാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.