നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കണ്ണൂര്‍: വെറുപ്പുല്‍പാദിപ്പിച്ചു കൊണ്ട് മനുഷ്യരെ തമ്മില്‍ അടിപ്പിക്കുകയും കലാപങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയും തീവ്രവാദ നിലപാടുകള്‍ക്കെതിരെയുമുള്ള ബോധവല്‍ക്കരണം തുടരണമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ സുല്‍ഫിക്കര്‍ അലി അഭിപ്രായപ്പെട്ടു. കോഴിക്കോട് നടന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വമെന്ന’മുജാഹിദ് സമ്മേളന പ്രമേയം കേരളം ഏറ്റെടുത്തുകഴിഞ്ഞു. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരുടെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്ന സമ്മേളനം കൂടുതല്‍ ചര്‍ച്ചയും വിശകലനവും ആവശ്യമാണ് എന്ന സന്ദേശമാണ് നല്കുന്നത്.
ജനാധിപത്യവും മതേതരത്വവും വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഐക്യത്തിന്റെയും സഹവര്‍ത്തനത്തിന്റെയും മേഖലകള്‍ കണ്ടെത്തുകയും സ്‌നേഹം ഊട്ടിയുറപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനുവരി 8ന് എറണാകുളത്ത് വെച്ചും 15ന് മഞ്ചേരിയിലും കോഴിക്കോട്ടും പ്രവര്‍ത്തക സംഗമങ്ങള്‍ നടത്തും. സമ്മേളനം മഹാ വിജയമാക്കി മാറ്റിയ രാഷ്ട്രീയ, സാമൂഹിക, മത നേതാക്കള്‍ക്കും വളണ്ടിയര്‍മാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം കൃതജ്ഞത അറിയിച്ചു.