ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക; നിയന്ത്രിച്ചില്ലെങ്കില്‍ തലവേദന മാറില്ല

Health

വിട്ടുമാറാത്ത തലവേദന ഉള്ളവര്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണ ശീലമായിരിക്കാം തലവേദനക്ക് കാരണമാകുന്നത്. ചിലയിനം ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് വിട്ടുമാറാത്ത തലവേദനയ്ക്ക് കാരണമാകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.

ചീസില്‍ ടൈറാമിന്‍ അടങ്ങിയതിനാല്‍ ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും തലവേദനക്ക് കാരണമാകുകയും ചെയ്യും. അതുപോലെ ചോക്ലേറ്റ് അമിതമായി കഴിക്കുന്നതും തലവേദനയ്ക്കിടയാക്കും. ചോക്ലേറ്റിലും ടൈറാമിന്‍ അടങ്ങിയിട്ടുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.

കൃത്രിമ മധുരപലഹാരങ്ങള്‍ വലിയ അളവില്‍ കഴിക്കുന്നതും തലവേദനയ്ക്ക് ഇടയാക്കും. അസ്പാര്‍ട്ടേം അടങ്ങിയതാണ് ഇതിന് കാരണം. ഇത് ഡോപാമൈന്‍ അളവ് കുറസ്‌ക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. സിട്രസ് പഴങ്ങളില്‍ തലവേദനക്കുള്ള ഒരു സാധാരണ ട്രിഗറായ ഒക്ടോപമൈന്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയുള്ള പഴങ്ങള്‍ സഹിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് മധുരനാരങ്ങ, മുന്തിരി, ഓറഞ്ച് എന്നിവയില്‍ നിന്നും തലവേദന ഉണ്ടാക്കാം. ടിന്നിലടച്ച മത്സ്യം, നിലക്കടല, ഉണക്കിയ മാംസം എന്നിവയും തലവേദനക്ക് കാരണമാകുമെന്നാണ് അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *