കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കം. മുഴുവന്‍ വേദികളിലും പ്രതിഭകള്‍ നിറഞ്ഞാടി. കണ്ണും മനസും നിറയ്ക്കുന്ന സ്വാഗത ഗാന നൃത്തത്തോടെയാണ് പ്രധാനവേദിയും സദസ്സും ഉണര്‍ന്നത്. മനോഹരമായ ഗാനവും നൃത്തവിരുന്നും ഉദ്ഘാടന വേദിക്ക് മാറ്റ് കൂട്ടി. പി.കെ. ?ഗോപിയാണ് സ്വാഗത ഗാനം രചിച്ചത്. സം?ഗീത സംവിധാനം കെ. സുരേന്ദ്രന്‍ മാസ്റ്ററും നൃത്ത സംവിധാനം ഡോ. ലജനയുമാണ് നിര്‍വഹിച്ചത്.കനകദാസ് പേരാമ്പ്ര സംവിധാനം നിര്‍വഹിച്ച പരിപാടി മലയാളം തിയേറ്ററിക്കല്‍ ഹെറിറ്റേജ് ആന്‍ഡ് ആര്‍ട്ട്‌സ് ആയ മാതാ പേരാമ്പ്രയാണ് വേദിയില്‍ അവതരിപ്പിച്ചത്.
ക്യാപ്റ്റന്‍ വിക്രമിന് അഭിവാദ്യമര്‍പ്പിച്ചാണ് നൃത്തം തുടങ്ങിയത്. കോഴിക്കോടിന്റെ നന്മ, അതിഥികളെ സ്വീകരിക്കുന്ന കോഴിക്കോടിന്റെ നല്ല മനസ്, നൃത്തവും സം?ഗീതവും സാഹിത്യവും തമ്മില്‍ കോഴിക്കോടിനുള്ള ബന്ധം, കോഴിക്കോടിന്റെ മതേതര കാഴ്ചപ്പാട് എന്നിവ ഉള്‍ക്കൊള്ളിച്ചാണ് പി.കെ. ?ഗോപി ഈ കവിതയെഴുതിയത്.
പഥം നിറഞ്ഞ്, കളം നിറഞ്ഞ് നടനമാട്
കഥ പറഞ്ഞ്, ശ്രുതി പകര്‍ന്ന് കവിത പാട് ഇങ്ങനെയാണ് കവിത ആരംഭിക്കുന്നത്.
12 നര്‍ത്തകിമാരും 18 നടീനടന്മാരും അടക്കം 30 പേരാണ് ദൃശ്യാവിഷ്‌കാരത്തില്‍ ഉണ്ടായിരുന്നത്. ഇതാദ്യമായാണ് കേരള കലോത്സവത്തില്‍ പൊതുവിദ്യാലയങ്ങളിലെ 61 കുട്ടികളെക്കൊണ്ട് സ്വാഗതഗാനം പാടിച്ചത്.