ആലപ്പുഴ :മതേതര ഇന്ത്യയുടെ നിലനില്പിന്നെ തന്നെ ബാധിക്കുന്ന 2024-ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ നില്കെ സംഘടനാപരമായ വെല്ലുവിളികൾ അവസാനിപ്പിച്ച് പരസ്പര സഹകരണത്തിൻ്റെ പാതയിലേക്ക് വരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ പ്രയാണം 24 പോസ്റ്റ് കോൺഫറൻസ് സംഗമം അഭിപ്രായപ്പെട്ടു.
സംഘ് പരിവാർ ഫാസിസത്തിനെതിരിൽ മതേതര ചേരിയെ ശക്തി പ്പെടുത്താൻ ബാധ്യതപ്പെട്ട മുസ്ലിം സംഘടനകൾ ആശയ പരമായ സംവാദങ്ങൾക്കപ്പുറം സംഘടനാ പരമായ പോർവിളികൾ നടത്തുന്നത് ഒട്ടും ആശാസ്യമല്ല.
![](https://nattuvarthamanam.com/wp-content/uploads/2024/03/apn2.jpg)
ആദർശപരമായ വൈജാത്യങ്ങൾ നിലനില്കെ തന്നെ മുസ്ലിം ഉമ്മത്തിൻ്റെ പൊതു പ്രശ്നങ്ങളിൽ കൂട്ടായ്മക്ക് അവസരമൊരുക്കിയ കരിപ്പൂർ മുജാഹിദ് സമ്മേളനത്തെ സംഘടനാ സ്ക്യചിതത്വത്തിൻ്റെ മറവിൽ അപഹസിക്കുന്നത് നീതീകരിക്കാവതല്ല.
സമൂഹത്തിൻ്റെയും സമൃദായത്തിൻ്റെയും പൊതു പ്രശ്നങ്ങളിൽ യോജിപ്പിൻ്റെ മേഖലകണ്ടെത്താൻ മുസ്ലിം സംഘടനാ നേതൃത്വങ്ങൾ ഇനിയെങ്കിലും പ്രബുദ്ധമാവണം.
കരിപ്പൂർ മുജാഹിദ് സമ്മേളനം ചരിത്ര വിജയമാക്കുന്നതിൽ പങ്കുവഹിച്ച പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനും സമ്മേളനം ആവിഷകരിച്ച പ്രവർത്തന പദ്ധതികൾ വിശദീകരിക്കുന്നതിനുമായി സംസ്ഥാനത്തെ 60 കേന്ദ്രങ്ങളിൽ പ്രയാണം 24 പോസ്റ്റ് കോൺഫറൻസ് സംഗമങ്ങൾ സംഘടിപ്പിച്ചതിന്റെ ഭാഗമായി ആലപ്പുഴ കെ എൻ എം മർക്കസു ദ്ദ അവ ആലപ്പുഴ മണ്ഡലം കമ്മിറ്റി വലിയകുളം മസ്ജിദ് റഹ്‌മയിൽ സംഘടിപ്പിച്ച പ്രയാണം പോസ്റ്റ് കോൺഫ്രൻസ് കെ എൻ എം മാർക്കസു ദ്ദ അവ സൗത്ത് സോൺ ട്രഷറർ എ. പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഇർഷാദ് സ്വലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു മണ്ഡലം പ്രസിഡന്റ് കലമുദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മണ്ഡലം സെക്രട്ടറി മുബാറക്ക് അഹമ്മദ് സ്വാഗതം പറഞ്ഞു സമ്മേളന അനുഭവങ്ങൾ വിശദീകരിച്ചു കൊണ്ട് വി. എച്ച്. ബഷീർ, ഗഫുർ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു ആശംസകൾ നേർന്നു കൊണ്ട് എം ജി എം സൗത്ത് സോൺ പ്രസിഡന്റ് സഫല നസീർ സംസാരിച്ചു അദ്നാൻ മുബാറക് ഖുർആനിൽ നിന്നും വൈ. ജഹാസ് നന്ദി രേഖപ്പെടുത്തി.