ലൗ ഷോറിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പം അരങ്ങ് പ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്നു

Kozhikode

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കൊടുവള്ളി: സാമൂഹിക പുരോഗതിക്കായി ഭിന്നശേഷിക്കാരുടെ നേതൃത്വവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുക്കം ലൗ ഷോറിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പം അരങ്ങ് കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും കുടുംബങ്ങളും ഒത്ത് ചേര്‍ന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം പാട്ട് പാടിയും മാനസികോല്ലാസങ്ങളില്‍ ഏര്‍പ്പെട്ടും അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ നല്‍കിയും ഒരു ദിനം ചിലവഴിച്ചു.

മുന്‍ എം എല്‍ എ കാരാട്ട് റസാഖ് ഒത്ത് ചേരല്‍ ഉദ്ഘാടനം ചെയ്തു. അരങ്ങ് കലാസാംസ്‌കാരിക വേദി ചെയര്‍മാന്‍ കെ കെ അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ബാപ്പുവാവാട് കുട്ടികളുമായി സംവദിച്ചു. പി സി അഷ്‌റഫ് താമരശ്ശേരി, റഷീദ് സൈന്‍, കലാം വാടിക്കല്‍, കോയ പരപ്പന്‍ പോയില്‍, റഷ്മി ന, ഹസ്സന്‍ കച്ചേരിമുക്ക്, പി വി ബഷീര്‍, ലൗ ഷോര്‍ ഭാരവാഹികളായ സുബൈര്‍ നെല്ലിക്കാപറമ്പ്, മുനീര്‍ സംസാരിച്ചു. കണ്‍വീനര്‍ അഷ്‌റഫ് വാവാട് സ്വാഗതവും ഫെമിന നന്ദിയും പറഞ്ഞു. ഗായകന്‍ അക്കു പുല്ലാളൂരിന്റെ നേതൃത്വത്തില്‍ പാട്ടുകളുടെ അവതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *