അതിരാണിപ്പാടത്തെ മണവാട്ടിമാരെ കാണാന്‍ മന്ത്രിമാരെത്തി

Kerala

കോഴിക്കോട്: അതിരാണിപ്പാടത്ത് മൈലാഞ്ചി ചുവപ്പിന്റെ മൊഞ്ചില്‍ കൈമുട്ടി പാടിയ മണവാട്ടിമാരെ കാണാന്‍ മന്ത്രിമാരുമെത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് ഒപ്പന മത്സരം നടക്കുന്ന വേദിയിലെത്തിയത്. വൈകിട്ടോടെ പ്രധാന വേദിയായ വിക്രം മൈതാനിയിലെത്തിയ മന്ത്രിമാര്‍ സദസ്സിലിരുന്ന് ഒപ്പന ആസ്വദിച്ച ശേഷം കലോത്സവ നഗരിയുടെ ഉത്സവാന്തരീക്ഷം നേരില്‍ കാണാനായി ഇറങ്ങി.

സെല്‍ഫിയെടുത്തും കുശലം പറഞ്ഞും ഒപ്പന കാണാനെത്തിയ അതിരാണിപ്പാടത്തെ ജനക്കൂട്ടം പിന്നെ മന്ത്രിമാരുടെ പിന്നാലെയായി. തിരക്കിനിടയില്‍ എല്ലാവര്‍ക്കും സെല്‍ഫിക്കായി നിന്നുകൊടുത്തും ഫോട്ടോക്ക് പോസ് ചെയ്തും മന്ത്രിമാര്‍ ജനസാഗരത്തിനൊപ്പം ചേര്‍ന്നു. കലോത്സവ നഗരിയിലെ വിവിധ സ്റ്റാളുകളും സേവന സംവിധാനങ്ങളും നേരില്‍ക്കണ്ട് മനസ്സിലാക്കിയ ശേഷമായിരുന്നു മന്ത്രിമാര്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *