പ്രതികളെ പൂട്ടാന്‍ സി ബി ഐ എത്തും, സിദ്ധാന്‍ത്ഥിന്‍റെ അച്ഛന് മുഖ്യമന്ത്രിയുടെ ഉറപ്പ്, ഉത്തരവ് ഉടന്‍

Kerala

തിരുവനന്തപും: പൂക്കോട് വെറ്റിനറി കോളെജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് സി ബി ഐ എത്തും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതായി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ കൂടിക്കാഴ്ച നടത്തി. മകന്റേത് കൊലപാതകമാണെന്ന് മുഖ്യമന്ത്രിയെ അച്ഛന്‍ അറിയിച്ചു. ഉത്തരവിടാം എന്ന് മുഖ്യമന്ത്രി വ്യക്താക്കിയതായി സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ അറിയിച്ചു.

ഡീനിനേയും അസി വാര്‍ഡന്റേയും പ്രതിയാക്കണമെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ദേവരാജന്‍ എന്ന പ്രതിയെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ല. ഇപ്പോള്‍ ആന്റി റാഗിങ് സമിതിയുടെ അന്വേഷണം പുറത്തു വന്നു. ഇതില്‍ ദേവരാജന്റെ പേരുമുണ്ട്. ഡീനിനേയും അസി വാര്‍ഡനേയും പുറത്താക്കി കൊലക്കുറ്റത്തില്‍ പ്രതിയാക്കണം. പൂക്കോട് കോളേജില്‍ നിരവധി ആത്മഹത്യയും കൊലപതാകവും അപകടവും നടന്നു. ഇതെല്ലാം അന്വേഷിക്കണമെന്നും സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉടന്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടും എന്നാണ് സൂചന.