കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് യു ട്യൂബില്‍ തരംഗമായി കൊള്ളിയാന്‍

Uncategorized

എം എ സേവ്യര്‍

കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് യു ട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ് കൊള്ളിയാന്‍ എന്ന ഹൃസ്വ ചിത്രം. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് യൂ ട്യൂബില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് കൊള്ളിയാന്‍. ഹൃസ്വ ചിത്രമാണെങ്കിലും ഇത് നല്‍കുന്ന സന്ദേശവും കാഴ്ചാനുഭവവും ഹൃസ്വമല്ലാത്ത അനുഭവമാണ് നല്‍കുക എന്നത് തന്നെയാണ് ഇതിന്റെ വിജയവും.

ശിവോദയ ഫിലിംസ്, ഡി പ്രൊഡക്ഷൻ ഹൌസ് ബാനറിൽ ഓറഞ് മീഡിയയാണ് യൂ ട്യൂബിൽ കൊള്ളിയാൻ പ്രദർശിപ്പിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ പരിചയ സമ്പന്നനായ ഡുഡു ദേവസിയാണ് കൊള്ളിയാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. നിരവധി മികച്ച തിയേറ്റര്‍ സിനിമകളുടെ സഹ സംവിധായനായി തുടക്കം കുറിച്ച ഡുഡു ദേവസി നേര്‍ച്ചകോഴിയടക്കം നിരവധി ഹിറ്റുകള്‍ ചെയ്ത് കഴിവ് തെളിയിച്ചിരുന്നു.

വർക്കിംഗ്‌ സ്റ്റിൽ

നായക, പ്രതിനായക, നായിക തുടങ്ങിയ പതിവ് സങ്കല്പം മാറ്റിമറിച്ച മേക്കിങ് പരീക്ഷണമാണ് കെള്ളിയാനില്‍ പരീക്ഷിച്ചത്. സംവിധായകന്റെയും തിരക്കഥ കൃത്തിന്‍റെയും ഈ പരീക്ഷണം വിജയം തന്നെയാണെന്ന് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ തെളിഞ്ഞിരിക്കുകയാണ്.

സനൽ എസ്. നായർ

സനല്‍ എസ്.നായര്‍, ശ്യാം എസ്.ചന്ദ് കൂട്ടുകെട്ടിന്‍റെ നായക പ്രതിനായക ഏറ്റുമുട്ടല്‍ അതിവേഗം പ്രേക്ഷകര്‍ക്കു എന്‍റര്‍ടൈന്‍മെന്‍റ് നല്‍കുന്നുണ്ട്. നടന്‍ എം. എ സേവ്യര്‍ ആദ്യ സീനില്‍ ആദ്യ നടനം കൊണ്ടും ഡയലോഗ് കൊണ്ടും പ്രേക്ഷകരെ അതിവേഗം ചിത്രത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടുപോകും. കൂട്ടിനു വിശ്വവും.

കഥ, തിരക്കഥ സനല്‍ എസ് നായര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രമേയം കൈവിട്ടുപോകാതെ സീനുകള്‍ ക്രമപ്പെടുത്തിയ മികവ് എടുത്തുപറയേണ്ടതുതന്നെയാണ്. നായക പ്രതി നായക മത്സരത്തില്‍ ആര് വിജയം വരിക്കുമെന്ന ജിജ്ഞാസ പ്രേക്ഷകര്‍ക്കു അസ്വാദക സുഖം നല്‍കുന്നതിനൊപ്പം സമാപനം സങ്കല്പിക്കാന്‍ പോലും അവസരം നല്കാത്ത അവതരണമാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.

ശ്യാം എസ്. ചന്ദ്

സിനിമട്ടാഗ്രഹിയില്‍ നിധിന്‍ തളിക്കുളം സംവിധാകന്‍റെ മനസറിഞ്ഞു ചിത്രീകരിച്ച മനോഹര രംഗങ്ങളാണുള്ളത്. അഭിനയത്തിലും സംഭാഷണത്തിലും അഭിനേതാക്കള്‍ അവരവരുടെ കഴിവ് തെളിയിച്ചെന്ന് ഉറപ്പാണ്. കൊച്ചു സീനില്‍ മാത്രം കണ്ടവര്‍ പോലും മനസ്സില്‍ പതിയുന്ന മുഖ പരിചയം കാഴ്ചക്കാര്‍ക്ക് നല്‍കും.

നിര്‍മ്മാണം സനല്‍ എസ്. നായര്‍, ശ്യാം എസ് ചന്ദ്, ശിവോദയ ഫിലിംസും ഡി സിനിമസും. എഡിറ്റിംഗ് കളറിങ് ചെയ്ത ജര്‍ഷാജ് കൊമ്മേരി, ബിജിഎം, മിക്‌സിങ് ചെയ്ത സായി ബാലന്‍, കല റെജി, മേക്കപ്പ് വിബിന്‍, റബിഷ് ബാബു, കോസ്റ്റും അനില്‍ കോട്ടുളി, സൗണ്ട് റെക്കോര്‍ഡിങ് സലില്‍ ബാലന്‍, പി.ആര്‍. ഒ കണ്‍ട്രോളര്‍ വിപിന്‍, പോസ്റ്റര്‍ റാ വണ്‍, അസോ :രതിന്‍ റം, ക്യാമറ ടീം ശ്യാമസ്, ഡബ്ബിങ് സ്റ്റുഡിയോ ഡി ഫൈവ് കാലിക്കറ്റ് എന്നിവരും ഇതില്‍ കൈകോര്‍ത്തിട്ടുണ്ട്.

അഭിനേതാക്കള്‍: സനല്‍ എസ്.നായര്‍, ശ്യാം എസ്.ചന്ദ്, എം എ സേവ്യര്‍, വിശ്വം, അഭിലാഷ്, ജിനേഷ്, വിനിന്ദ്രന്‍, യദു, മണി കക്കൂര്‍, പ്രഭാഷ് നായര്‍, അനില്‍ ചെലവൂര്‍, സില്‍ന ചിന്നു, സുലോചന നന്മണ്ട, ദേവാനന്ദ, ഡബ്ബിങ് ആര്‍ടിസ്റ്റ് വിനീന്ദ്രന്‍, ബിജി റിജു.