കോട്ടയം: രാജ്യത്തെ ജനങ്ങളെ മതത്തിൻ്റെ പേരിൽ വിഭജിക്കാനുള്ള നരേന്ദ്രമോദിയുടെയും കേന്ദ്ര സർക്കാരിന്റെയും തീരുമാനത്തെ മതേതര ഇടതുപക്ഷ ജനാധിപത്യ വിശ്വാസികൾ ശക്തമായ സമരത്തിന് ഇറങ്ങുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മാന്നാനം സുരേഷ് പ്രസ്താവിച്ചു
രാജ്യത്തെ ജനങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുകൊണ്ട്, ഇഷ്ടമുള്ള മതത്തിലും വിശ്വാസത്തിലും വിശ്വസിക്കാനും,
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ആചാര അനുഷ്ഠാനങ്ങൾ നടത്താനുമുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവർത്തനമാണ്,
രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാർ കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മാന്നാനം സുരേഷ് കുറ്റപ്പെടുത്തി.
രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്
ഭൂരിപക്ഷവും ന്യൂനപക്ഷവും എന്ന് പറഞ്ഞ് ,
ഭാരതത്തിലെ ജനങ്ങളുടെ ഇടയിൽ വർഗീയതയുടെ വിഷവിത്തുകൾ പാകാനുള്ള അതി ഗൂഢാലോചനയുടെ ഭാഗമാണ് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാരും നരേന്ദ്രമോദിയും അമിത്ഷായും ഇത്രമാത്രം ധൃതിപ്പെടുന്നത് പാർലമെൻറ് തെരഞ്ഞെടുപ്പിൽ മതവും രാഷ്ട്രീയവും കൂട്ടിയിണക്കി വോട്ട് നേടാനുള്ള ലക്ഷ്യം വച്ചുള്ളതാണെന്നും മാന്നാനംസുരേഷ് കുറ്റപ്പെടുത്തി.