പുത്തൻപുരയിൽ മുക്ക് കനാൽപ്പാലം , അപ്രോച്ച് റോഡ് നിർമ്മാണം; ഉന്നതർ സന്ദർശിച്ചു

Kozhikode

ആയഞ്ചേരി: മംഗലാടിനെയും കടമേരിയെയും തമ്മിൽ റോഡ് മാർഗ്ഗം ബന്ധിപ്പിക്കുന്ന പുത്തൻപുരയിൽ മുക്ക് -പുളിക്കൂൽ മുക്ക് കനാൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണ പ്രവൃർത്തി ജനപ്രതിനിധികളും, ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ച് പുരോഗതി വിലയിരുത്തി. വടകര എം.പി കെ മുരളീധരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ യുടെ നിർമ്മാണം കനാൽ തുറക്കുന്നതിന് മുമ്പേ പൂർത്തീകരിക്കാൻ യുദ്ധകാല അടിസ്ഥാനത്തിലാണ് നടന്നു വന്നത്. ഒരു നാടിനെയാകെ ആഘോഷതിർമ്മിപ്പിലാക്കിയ നിർമ്മാണം അടുത്ത പ്രദേശത്തൊന്നും നടന്നിട്ടില്ല എന്ന് നാട്ടുകാർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തു.ഇതു വഴി ഗതാഗത്തിന് തുറന്നു കൊടുത്താൽ ആയഞ്ചേരിയിൽ നിന്ന് മംഗലാട്ടേക്കും കല്ലേരി ക്കും തിരിച്ചും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എച്ച് മൊയ്തു മാസ്റ്റർ, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ , ഇറിഗേഷൻ
വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയർ യു.കെ ഗിരീഷ് കുമാർ , അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അരവിന്ദാക്ഷൻ , അസിസ്റ്റന്റ് എഞ്ചിനീയർ സുബിഷ പി.പി, ഓവർസിയർ കെ.മുജീബ്, കോൺട്രാക്റ്റർ ബൈജു , നാട്ടുകാരായ പത്തായക്കുന്നുമ്മൽ രാജൻ,പുത്തൻ പുരയിൽ ശ്രീധരൻ , കുറ്റിക്കാട്ടിൽ രമേശൻ , പുത്തൻപുരയിൽ ഷിനു, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.