കൊച്ചി: ഏലൂരില്‍ വീടിന്റെ ഗേറ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏലൂര്‍ വില്ലേജ് ഓഫീസിനു സമീപത്തെ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവിന് ജോലിക്ക് പോകുന്നതിനായി ഗേറ്റ് തുറന്നുകൊടുക്കുന്നതിനിടെ വശത്തേക്ക് വലിച്ചുനീക്കുന്ന ഗേറ്റ് തകര്‍ന്ന് ജോസ് മേരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.