നടി അരുന്ധതി നായരുടെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല, എല്ലാവരും പ്രാര്‍ഥിക്കണമെന്ന് സഹോദരി ആരതി നായര്‍

Cinema

തിരുവനന്തപുരം: അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തന്നെയാണ് അരുന്ധതി കഴിയുന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കോവളത്തുവച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അതുവഴി പോയ ഒരു യാത്രക്കാരന്‍ ആണ് ഇവരെ ആശുപത്രിയില്‍ ആശുപത്രിയിലെത്തിച്ചത്.

ഒരുപാട് കോളുകളും മെസേജുകളും വരുന്നുണ്ടെന്നും ചേച്ചി ഇപ്പോഴും വെന്റിലേറ്ററില്‍ ആണ് തുടരുന്നതെന്നും അരുന്ധതിയുടെ സഹോദരി ആരതി നായര്‍ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. വെന്റിലേറ്ററില്‍ ജീവനുവേണ്ടി സഹോദരി പോരാടുകയാണ് എല്ലാവരും പ്രാര്‍ഥിക്കണം. കാര്യങ്ങള്‍ പറയുവാനുള്ള സമയം ഇതല്ല. നിങ്ങളുടെ എല്ലാവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. ആരതി പറഞ്ഞു.

ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവരെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.